
ഇത് സ്വപ്നങ്ങളുടെ ഇരവാണ്. സ്വര്‍ഗം കയ്യെത്തും ദൂരെ വെളിച്ചം വിതറി നില്ക്കുമ്പോള് ഉറങ്ങുന്നതെങ്ങിനെ?

പിന്നെ ഞാനാ ഇരവില്‍ സ്വപ്നങ്ങള്‍ കണ്ടു...
വരുന്നുണ്ട് ഞങ്ങളും, ആ വളവിനും അപ്പുറത്താവാം ഞങ്ങള്‍ നിങ്ങളെ കണ്ടെത്തുക, ആ ബോധി മരച്ചുവട്ടില്‍
മുന്‍പേ പോയവരുടെ വഴികള്‍
ഓടു മേഞ്ഞ ഇത്രമാത്രം മേല്കൂരകളെ ഞാന്‍ ഒന്നിച്ചു കണ്ടത് ഇവിടെ മാത്രമാണ്. മടിക്കേരി കോട്ടയില്‍ നിന്നുമുള്ള ഒരു വിഹഗ വീക്ഷണം.
മടിക്കേരി

കൂടണയാന്‍ കഴിയാതെ പോയ ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്
അദ്ഭുതം തോന്നുന്നു പണ്ടൊക്കെ രണ്ടു മാസം നീളുന്ന അവധിക്കാലം ഉണ്ടായിരുന്നു എന്ന്. ആ കാലം മുഴുക്കെ, ഒരു ആവലാതിയും ഇല്ലാതെ കളിച്ചു തിമിര്‍ത്തു നടക്കുകയായിരുന്നു എന്ന്. ഇഷ്ടം പോലെ കിടന്നുറങ്ങിയും, മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചും, തൊടിയിലും പറമ്പിലും തോട്ടിലും ഒക്കെയായി കാണാതെ കിടന്നതൊക്കെയും കണ്ടും അറിഞ്ഞും നടന്ന കാലം. മണ്ണില്‍ ചവുട്ടി, കാറ്റില്‍ പറന്ന്, വെള്ളത്തില്‍ അലിഞ്ഞു നടന്ന കാലം. ഇരുട്ടുമ്പോളും കളിച്ചു കൊതി തീരാതെ അമ്മയുടെ വഴക്കിനെ പേടിച്ചു പതുങ്ങി വന്നിരുന്നതും, പിന്നെ രാവേറെ പുസ്തകങ്ങള്‍ വായിച്ചിരുന്നതും, വായിച്ചവയൊക്കെയും സ്വപ്നം കണ്ടു കിടന്നുറങ്ങിയിരുന്നതും...അവധിക്കാലം

മുന്തിരി വള്ളികള്‍ പൂത്തു തളിര്‍ത്തുവോ?
വീടിന്റെ ഉമ്മറത്തിരുന്നു മഴ കണ്ടു, വേനല്‍ മഴ. ഇറയത്തു നിന്നും ഊര്‍ന്നിറങ്ങിയ മഴനൂലുകളെ തൊട്ടു തലോടി, ആ കുളിരിനെ ഹൃദയത്തോളം പടര്‍ത്തി, പുതു മഴയുടെ പ്രണയം ഏറ്റു വാങ്ങുന്ന മണ്ണിന്റെ ഗന്ധം ആവോളം നുകര്‍ന്ന്, മിന്നലുകളുടെ വെള്ളി വെളിച്ചത്തില്‍ മുങ്ങി, മേഘങ്ങളുടെഗര്ജനത്തില് ഭയന്ന്...വേനല്‍ മഴ ബാക്കി വെച്ചത്

പുലരി
Are you two looking for work?അന്നൊരു സന്ധ്യക്ക്...
എത്ര പുലരികള്‍, എത്ര സ്വപ്നങ്ങള്‍, എത്ര കണ്ണുനീര് ഈ വഴിയില്‍. ഒടുവില്‍...നമ്മുടെയാ പഴയ വഴികള്‍...

ചുവന്ന ഒരു തറ, നിഴലുകള്‍ വീണത്
മഴയ്ക് മുന്‍പേ വന്നു പോയവന്