Are you two looking for work? No, we aren't looking for work. No?... Then why are you traveling? We travel just to travel. Bless you... Blessed be your travels.
ഇത് ഒരു യാത്രയുടെ ഓര്‍മ്മയാണ്. ഒരു വര്‍ഷം മുന്‍പ് ഒരു നിമിഷത്തെ തോന്നലിന്റെ കൈപിടിച്ച് മഹാബലിപുരത്തെയ്ക്ക് നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മ. വളരെ ചുരുക്കി പറഞ്ഞാല്‍ സംഭവ ബഹുലം. ചെന്നയില്‍ ചെന്നിറങ്ങിയപ്പോള്‍ മുതല്‍ മഴയുണ്ടായിരുന്നു ഒളിഞ്ഞും തെളിഞ്ഞും. ചാറ്റല്‍ മഴയത്ത് ഈ ഫോട്ടോകള്‍ എടുക്കുവാന്‍ കുടയും പിടിച്ചു കൂടെ നിന്ന ഒരുവന്‍ ഇതെഴുതുമ്പോള്‍ ഈ ലോകത്തില്‍ ഇല്ല. കഴിഞ്ഞ ഏപ്രില്‍ മാസം ഒരു കുപ്പി കീട നാശിനിയില്‍, സ്വയം ഒരു കീടം ആണെന്ന തോന്നല്‍ കൊണ്ടാവാം, എല്ലാം മതിയാക്കി ഈ ലോകം ദുഖങ്ങളുടെത് മാത്രമെന്ന തോന്നലില്‍ നിന്നും രക്ഷപെട്ടു എവിടെയ്ക്കോ പോയിരിക്കുന്നു.
എന്താണ് അയാള്‍ ആഗ്രഹിച്ചിരുന്നത്? ദയയോ? സഹതാപമോ? വിജയങ്ങളോ ? മരണം ഇതൊന്നും ഒരിക്കലും കൊണ്ട് വന്നില്ലല്ലോ സുഹൃത്തേ...
ചുറ്റുമുള്ളവരുടെ ഹൃദയങ്ങളില്‍ ആഘാതം ആയിരുന്നു നിന്റെ ഉദ്ദേശ്യമെങ്കില്‍ ഒന്നറിഞ്ഞു കൊള്‍ക, ഈ തിരക്കുന്ന ലോകത്തില്‍ വീണു പോയവനെ ഒരു നിമിഷമെങ്കിലും ഓര്‍ക്കാന്‍ ആര്‍ക്കുമേ സമയം ഇല്ല സുഹൃത്തേ.
പ്രിയപ്പെട്ട കുഞ്ഞ്ജു മറക്കാന്‍ ശ്രമിക്കുന്നവ ഓര്‍മിപ്പിച്ചതിനു ക്ഷമാപണം. ആ ഒരു മരണം ഇല്ലായിരുന്നുവെങ്കില്‍ മനോഹരമായ കുറെ ഓര്‍മ്മകള്‍ അവശേഷിക്കുന്ന നമ്മുടെ പതിവ് യാത്രകളില്‍ ഒന്നാകുമായിരുന്നു അത്. സാരമില്ല ഓരോ യാത്രയും ഒന്നിനൊന്നോടു താരതമ്യം ചെയ്യാന്‍ ആവാത്ത വ്യത്യസ്തതകള്‍ ആണല്ലോ.