
വീടിന്റെ ഉമ്മറത്തിരുന്നു മഴ കണ്ടു, വേനല്‍ മഴ. ഇറയത്തു നിന്നും ഊര്‍ന്നിറങ്ങിയ മഴനൂലുകളെ തൊട്ടു തലോടി, ആ കുളിരിനെ ഹൃദയത്തോളം പടര്‍ത്തി, പുതു മഴയുടെ പ്രണയം ഏറ്റു വാങ്ങുന്ന മണ്ണിന്റെ ഗന്ധം ആവോളം നുകര്‍ന്ന്, മിന്നലുകളുടെ വെള്ളി വെളിച്ചത്തില്‍ മുങ്ങി, മേഘങ്ങളുടെഗര്‍ജനത്തില്‍ ഭയന്ന്...
മഴയൊഴിഞ്ഞു പോയിട്ടും കുറെ നേരം കൂടി മരം പെയ്തു, എന്നിട്ടും പെയ്തൊഴിയാന്‍ കൂട്ടാക്കാതെ മനസ്സിപ്പോളും...

വേനല്‍ മഴ ബാക്കി വെച്ചത്