നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും
സമര്‍പ്പണം: ഉത്തമ ഗീതങ്ങളിലെ കവിത കാട്ടി തന്ന പത്മരാജന്‍ എന്ന ഗന്ധര്‍വന്...
പിന്നെ ഫ്ലാറ്റില്‍ മുന്തിരി വളര്‍ത്തണം എന്ന മോഹവുമായി അറിയാ വഴികളിലൂടെ മുന്തിരി തോട്ടങ്ങളിലെയ്ക്ക് വണ്ടിയോടിച്ചു പോയ അഫ്സലിനും കുഞ്ചുവിനും.
മുന്തിരി വള്ളികള്‍ പൂത്തു തളിര്‍ത്തുവോ?
Chutta puli..........munthirikku(NB: kittathondallaaaaaaa)
ReplyDeletenamukku parkkan... nice
ReplyDeletegood shot
ReplyDeleteമനോഹരം ഈ ചിത്രം!
ReplyDeleteഫ്ലാറ്റിൽ മുന്തിരിവളർത്തിയെന്നോ ! എങ്ങനെ എവിടെ? മെതേഡുകൾ ഒന്നു പറയൂ ഋഷീ.. (മെയിലിൽ അയച്ചാലും മതി:-) ചിത്രം നന്നായിട്ടുണ്ട്. വശങ്ങളിൽ ഒരു സോഫ്റ്റ് ഫോക്കസ് കൂടി പരീക്ഷിച്ചിരുന്നെങ്കിൽ “പ്രേമത്തിന്റെ” മൂഡ് കുറേക്കൂടി ഉണ്ടാവുമായിരുന്നു എന്നു തോന്നുന്നു.
ReplyDeleteഎല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ReplyDeleteവശങ്ങളില്‍ സോഫ്റ്റ് ഫോക്കസ് നന്നായേനെ എന്ന് അപ്പുവേട്ടന്‍ പറഞ്ഞപ്പോള്‍ തോന്നി.
ഇവിടെ ബംഗ്ലുരിനു അടുത്ത് നന്ദി ഹില്‍സിലേയ്ക്ക് പോകുന്ന വഴിക്ക് മുന്തിരി തോട്ടങ്ങള്‍ കാണാം. അവിടെ ചോദിച്ചപ്പോള്‍ അവരാണ് പറഞ്ഞത് മുന്തിരി തൈകള്‍ വില്‍ക്കുന്ന സ്ഥലം. ആദ്യമായിട്ടായിരിക്കും രണ്ടു തൈകള്‍ ചോദിച്ച് ആരെങ്കിലും അവിടെ ചെന്നത്.ഒരു തൈയ്ക്ക് 20 രൂപയാണ്. നമ്മുടെ റബ്ബര്‍ തൈകള്‍ കിട്ടുന്ന പോലെ കിട്ടും. 1.5 അടി താഴ്ചയില്‍ കുഴിയെടുത്ത് അതില്‍ വേണം നടാന്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കണം എന്നാണ് പറഞ്ഞത്. ഫ്ലാറ്റില്‍ ഏകദേശം 1.5 അടി താഴ്ചയുള്ള പീഞ്ഞ പെട്ടിയിലാണ് ഇത് വളര്‍ത്തുന്നത്. നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. വള്ളി പടര്‍ന്നു കയറുന്നുണ്ട്. പൂക്കുമോ കായ്ക്കുമോ എന്നൊന്നും അറിയില്ല. എങ്കിലും കാണാന്‍ നല്ല ഭംഗി. കായ്ച്ചാല്‍ എല്ലാവരെയും തീര്‍ച്ചയായും അറിയിക്കാം. ഓരോ കിലോ മുന്തിരി അയച്ചും തന്നേക്കാം എന്നാണ് അഫ്സലിന്റെ വാഗ്ദാനം.