Monday, March 1, 2010

എന്റെ ലൈറ്റ് ട്രെയില്‍ പരീക്ഷണങ്ങള്‍ | My experiments on light trail






ഞാന്‍ ഇതെങ്ങിനെ ഒപ്പിച്ചു:
റോഡില്‍ നല്ല തെരക്കുള്ള സന്ധ്യയ്ക്ക് ഒരു camera[ ബള്‍ബ്‌ മോഡ് ഉള്ളത്] tripod ല്‍ ഉറപ്പിച്ചു ഷട്ടര്‍ കുറേനേരം തുറന്നു പിടിച്ചു നില്‍ക്കുക. ചിത്രങ്ങള്‍ താനേ പതിഞ്ഞു കൊളളും. ബാക്കിയൊക്കെ മനോധര്‍മം പോലെ.

ഈ ചിത്രങ്ങള്‍ നന്നായിട്ടില്ല എന്നെനിക്കറിയാം. ബംഗ്ലൂരിലെ മുടിഞ്ഞ ട്രാഫിക്‌ ബ്ലോക്കില്‍ നേര്‍ത്ത പ്രകാശ രേഖകള്‍ പ്രതീക്ഷിക്കുന്നത് തന്നെ ഒരു കുറ്റമാണ്. അത്ര വേഗതയിലാണല്ലോ ഇവിടെ വാഹനങ്ങള്‍ നീങ്ങുന്നത്‌. ടോര്‍ച്ചും പിടിച്ചു ആളുകളോട് നടന്നു പോകാന്‍ പറഞ്ഞാല്‍ ഇതിലും നല്ല ചിത്രം ഒരു പക്ഷെ കിട്ടിയേനെ. എങ്കിലും എന്റെ ആദ്യ പരീക്ഷണം എന്ന നിലയില്‍ ഇവ ഞാന്‍ ചേര്‍ക്കുന്നു.


സമര്‍പണം: എന്നെ വണ്ടി ഇടിക്കാതെയും പോലീസ് പിടിക്കാതെയും കാത്ത രമേഷിന്, ഞങ്ങള്‍ തമ്മില്‍ സ്ഥിരം ഒടക്കിലാണെങ്കിലും എന്നോട് ദയ കാട്ടുന്ന ദൈവത്തിനും.
Share/Bookmark

3 comments:

  1. പരീക്ഷണം ഇഷ്ടപ്പെട്ടു. കഴിഞ്ഞതവണത്തേതിന്റെ അത്ര പറ്റിയില്ല. അതിനുകാരണം ബാംഗ്ലൂരിലെ റോഡും അതിലേപോകുന്ന വാഹനങ്ങളും തന്നെ. പിന്നെ ടൈറ്റില്‍ “ലൈറ്റ് ട്രയല്‍” അല്ല “ലൈറ്റ് ട്രെയില്‍” Light Trail ആണു ശരിയായ വാക്ക്.

    ReplyDelete
  2. നന്ദി അപ്പുവേട്ടാ. ടൈറ്റില്‍ തിരുത്തി കൊടുത്തിട്ടുണ്ട്.

    ReplyDelete

LinkWithin

Related Posts with Thumbnails