
തലേന്ന് ഡല്‍ഹിയില്‍ നിന്നും ഒരു വിമാനം പറന്നു പൊങ്ങിയിരുന്നു. വെളുപ്പാന്‍ കാലത്ത് എന്തിനാവാം അയാള്‍ ഉറക്കമില്ലാതെ കിടന്നത്? പതിവില്ലാതെ എന്തിനാവാം അയാളുടെ ഫോണ്‍ ശബ്ദിച്ചത്? വഴിവിളക്കുകള്‍ അന്ന് നേരത്തെ അണഞ്ഞിരുന്നു. നനുത്ത തണുപ്പില്‍ എന്തിനെന്നില്ലാതെ ഇറങ്ങി നടക്കുമ്പോള്‍ തെരുവ് നായ്ക്കളും അലഞ്ഞു തിരിയുന്ന പശുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെയ്തേക്കാം എന്ന മട്ടില്‍ ആകാശം. അന്ന് പക്ഷെ മഴ പെയ്തത് ഭൂമിയിലെയ്ക്കായിരുന്നില്ല, മനസ്സിലെയ്ക്കായിരുന്നു. ഇനിയും പെയ്തു തീരാതെ, മരുഭൂമിയില്‍ പച്ച മുളപ്പിച്ചു ഇപ്പോളും മഴ.

good..
ReplyDeleteമനോഹരമായ് ചിത്രം......ആദ്യമായാണ് ബ്ലാക്കും ബ്ലൂവും ചേർന്ന കോമ്പിനേഷൻ കാണുന്നത്...
ReplyDeleteRishi! its been long time! i love this click!
ReplyDeleteകൊള്ളാം മാഷേ....
ReplyDelete