Showing posts with label city. Show all posts
Showing posts with label city. Show all posts

Thursday, February 25, 2010

നഗരപ്രാന്തം - ഒരു പനോരമിക് കാഴ്ച



Click on the photo to get a bigger picture.

ഇത് നഗര പ്രാന്തം, ദിവസ കൂലിക്കാരും, ഉന്തു വണ്ടിക്കാരും, ചന്തയിലെ കച്ചവടക്കാരും, വേശ്യകളും, കൂട്ടിക്കൊടുപ്പുകാരും, ഡ്രൈവര്‍മാരും, വിദ്യാര്‍ഥികളും, മദ്ധ്യ വര്‍ഗക്കാരും, കള്ളക്കടത്തുകാരും, പുത്തന്‍ പണക്കാരും, IT തൊഴിലാളികളും അങ്ങിനെയങ്ങിനെ പലരും കൂടിക്കുഴഞ്ഞു ജീവിക്കുന്നിടം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത നഗരം. നീങ്ങാത്ത വാഹനങ്ങളുടെ നീണ്ടുപോകുന്ന ജാഥകളുള്ള നഗരം. വീണു പോയാല്‍ തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും സമയമില്ലാത്ത നഗരം. റോഡിലെ ഇടവഴികളില്‍, വണ്ടികള്‍ പോകാത്ത ഇടവേളകളില്‍ കുട്ടികള്‍ കളിക്കുന്നു. വഴിയിലെ ഓരോരോ മൂലകളിലും വയസ്സന്മാരും യുവാക്കളും സംഘം ചേര്‍ന്നിരുന്നു പുക പറത്തിക്കൊണ്ടു വെടി പറയുന്നു. മസാല പൂരി കടകളിലും ഹോട്ടലുകളിലും പബ്ബുകളിലും ഷോപ്പിംഗ്‌ മാളുകളിലും തിരക്ക് കൂടുന്നു. മട്ടുപ്പവുകളിലും വഴികളും മഞ്ഞ വെളിച്ചം നിറയുന്നു. വീട്ടമ്മമാര്‍ക്ക് തിരക്കേറുന്നു. ആകെ തിരക്ക് ആകെ ബഹളം.

വേനല്‍ തുടങ്ങുന്നതെയുള്ളൂ, എന്നിട്ടും ദിവസവും 4 മണിക്കൂര്‍ കറന്റ്‌ പോകുന്നു. ഓരോരോ സ്ട്രീടിലുമായി മാറി മാറി. ഒരു ഗുണം മാത്രം, പഴയ, മെഴുകുതിരി വെട്ടത്തില്‍ പുസ്തകം വായിച്ചിരുന്ന, ഓര്‍മ്മകളില്‍ എങ്ങോ നഷ്ട്ടപ്പെട്ടു പോയിരുന്ന ആ നാട്ടിന്‍പുറ സന്ധ്യകളെ, അവ ആര്‍ക്കെങ്കിലുമൊക്കെ അല്‍പ നേരത്തേയ്ക്ക് തിരികെ കൊടുക്കുന്നുണ്ടാവാം. വെന്തെരിയുന്ന പകലുകള്‍, ഫാനുകള്‍ ചുടുകാറ്റ് പരത്തുന്ന ഇരവുകള്‍, എന്നിട്ടും ഓരോരോ മരമായി വെട്ടി വീഴ്ത്തപ്പെടുന്നു. അകാലത്തില്‍ മരിച്ച മരങ്ങളുടെ ശാപമാകാം ഈ ചുട്ടു പൊള്ളുന്ന കാലം. വയസ്സന്മാര്‍ സന്ധ്യയിലെ വെടിവട്ടങ്ങള്‍ക്കിടയില്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു: "ഹോ, ഇത് പോലൊരു ചൂട് എന്റെ ഇത്ര കാലത്തെ ജീവിതത്തിനിടയില്‍ കണ്ടിട്ടേയില്ല." ഓരോ വര്‍ഷവും ചൂട് കൂടിക്കൊണ്ടേയിരിക്കുന്ന പതിവ് പല്ലവി.

ഒരുപാട് രസകരമായ പരീക്ഷണങ്ങള്‍ നടത്താവുന്ന ഒന്നാണ് പനോരമിക് ഫോട്ടോഗ്രഫി. ഇത് കറന്റ്‌ കട്ടിന്റെ സമയത്തെ ഒരു കൊച്ചു പരീക്ഷണം മാത്രമാണ്. പനോരമിക് ഫോട്ടോയ്ക്ക് പ്രത്യേകിച്ച് സ്കോപ് ഒന്നുമില്ലാത്ത ഒരു സ്ഥലത്ത് നിന്നും നടത്തിയ ഒരുപരീക്ഷണം.



Its a combination of 7 photos taken by setting the camera on a tripod and moving horizontally to take each photo. special care should be taken such that there should be a little bit of common area between each photo that to be combined. These images are combined to create a panoramic view using the 'Photo merge' option in photoshop.
Share/Bookmark

Monday, December 14, 2009

Sleeping city


Share/Bookmark

LinkWithin

Related Posts with Thumbnails