ഇത് സ്വപ്നങ്ങളുടെ ഇരവാണ്. സ്വര്‍ഗം കയ്യെത്തും ദൂരെ വെളിച്ചം വിതറി നില്ക്കുമ്പോള് ഉറങ്ങുന്നതെങ്ങിനെ?
Thursday, April 29, 2010
പിന്നെ ഞാനാ ഇരവില്‍ സ്വപ്നങ്ങള്‍ കണ്ടു...
ഇത് സ്വപ്നങ്ങളുടെ ഇരവാണ്. സ്വര്‍ഗം കയ്യെത്തും ദൂരെ വെളിച്ചം വിതറി നില്ക്കുമ്പോള് ഉറങ്ങുന്നതെങ്ങിനെ?
Labels:
bangalore,
moon,
photo,
photography,
skies,
sky,
ചിത്രങ്ങള്‍,
ഫോട്ടോ,
ഫോട്ടോഗ്രഫി
Tuesday, April 27, 2010
മുന്‍പേ പോയവരുടെ വഴികള്‍
Monday, April 26, 2010
മടിക്കേരി
മടിക്കേരി
Labels:
madikeri,
mercara,
photo,
photography,
travel,
ചിത്രങ്ങള്‍,
ഫോട്ടോ
Saturday, April 24, 2010
കൂടണയാന്‍ കഴിയാതെ പോയ ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്
അവസാനമില്ലാത്ത ഇടനാഴിയിലെ ശബ്ദങ്ങള്‍ക്കായി ഞാന്‍ കാതോര്‍ത്ത് കിടന്നു. നീങ്ങാത്ത സമയവും ഒടുങ്ങാത്ത നിശബ്ദതയുമായി ഏതോ ഒരു മുറിയില്‍ ഏതോ ഒരു കാലത്തില്‍. വിളക്കുകള്‍ എല്ലാമണച്ച്, ഒറ്റയ്ക്ക്, ഇരുള് മാത്രം കൂട്ടായി, ഒറ്റയ്ക്ക്...
ഭാവിയെ വിലയ്ക്ക് വാങ്ങുവാന്‍ ഞാന്‍ എന്റെ ഇന്നലെകളെയും സ്വപ്നങ്ങളെയും വിറ്റു തുലച്ച്...ഈ ഇടനാഴിയില്‍ ഒറ്റയ്ക്ക്...
Mike Enslin: Hotels are a naturally creepy place... Just think, how many people have slept in that bed before you? How many of them were sick? How many... died? -1408
കൂടണയാന്‍ കഴിയാതെ പോയ ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്
Labels:
corridor,
hotel rooms,
loneliness,
malayalam photo blog,
personal,
photo,
photography,
ചിത്രങ്ങള്‍,
ഫോട്ടോഗ്രഫി
Thursday, April 22, 2010
അവധിക്കാലം
വീണ്ടുമാ കാലത്തില്‍ പോയി ജീവിക്കുവാന്‍ മോഹം. അതിയായ മോഹം.
അവധിക്കാലം
Labels:
malayalam photo blog,
photo,
photography,
ചിത്രങ്ങള്‍,
ഫോട്ടോ
Tuesday, April 20, 2010
മുന്തിരി വള്ളികള്‍ പൂത്തു തളിര്‍ത്തുവോ?
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും
സമര്‍പ്പണം: ഉത്തമ ഗീതങ്ങളിലെ കവിത കാട്ടി തന്ന പത്മരാജന് എന്ന ഗന്ധര്വന്...
പിന്നെ ഫ്ലാറ്റില്‍ മുന്തിരി വളര്‍ത്തണം എന്ന മോഹവുമായി അറിയാ വഴികളിലൂടെ മുന്തിരി തോട്ടങ്ങളിലെയ്ക്ക് വണ്ടിയോടിച്ചു പോയ അഫ്സലിനും കുഞ്ചുവിനും.
മുന്തിരി വള്ളികള്‍ പൂത്തു തളിര്‍ത്തുവോ?
Labels:
grapes,
malayalam photo blog,
photography,
ചിത്രങ്ങള്‍,
ഫോട്ടോ
Sunday, April 18, 2010
വേനല്‍ മഴ ബാക്കി വെച്ചത്
മഴയൊഴിഞ്ഞു പോയിട്ടും കുറെ നേരം കൂടി മരം പെയ്തു, എന്നിട്ടും പെയ്തൊഴിയാന്‍ കൂട്ടാക്കാതെ മനസ്സിപ്പോളും...
വേനല്‍ മഴ ബാക്കി വെച്ചത്
Labels:
macro photography,
photography,
rain,
vellarikundu,
ചിത്രങ്ങള്‍,
ഫോട്ടോ
Friday, April 16, 2010
പുലരി
താഴ്വാരങ്ങളില് മഞ്ഞുരുകി തുടങ്ങുന്നു, ഇനി വെയില് മൂക്കും മുമ്പ് കാട് കടന്നു അപ്പുറത്തെത്തണം, ബസ്സ് വരും മുമ്പ് . വഴിക്ക് വെച്ച് തങ്കപ്പേട്ടന്റെ ചായക്കടയില്‍ നിന്നും പുട്ടും കടലയും ചായയും കഴിക്കണം. പിന്നെ വീണ്ടും ആ തിരക്കിലേയ്ക്ക്. സമയം മെല്ലെ മെല്ല നീങ്ങട്ടെ . എനിക്ക് പോകാന്‍ മനസ്സില്ല പക്ഷെ... വരണം വീണ്ടും വരണം. തിരികെ വരാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്. വരണം നിന്നെയും കൂട്ടി ഒരിക്കല്‍ വരണം. അന്ന് ഇത് പോലൊരു പുലരിയില്‍ കിഴക്കേ ചക്രവാളത്തില്‍ സൂര്യന്റെ ആദ്യ കിരണങ്ങള്‍ തല നീട്ടുമ്പോള്‍ നിന്റെ നെറുകയില്‍ എനിക്കൊരു മുത്തം തരണം, ഈ മലകളെയും താഴ്വാരങ്ങളെയും പ്രപഞ്ചത്തെയും സാക്ഷി നിര്‍ത്തി. അന്ന് വരെ വിരഹത്തിന്റെ തീയില്‍ വെന്തു ശുദ്ധീകരിക്കപ്പെട്ടു അത് നിനക്കായി കാത്തിരിക്കുന്നു.
പുലരി
Wednesday, April 14, 2010
അന്നൊരു സന്ധ്യക്ക്...
No, we aren't looking for work.
No?... Then why are you traveling?
We travel just to travel.
Bless you... Blessed be your travels.
-From Motor cycle diaries
അന്നൊരു സന്ധ്യക്ക്...
Labels:
evening,
journey,
malayalam photo blog,
photography,
travel,
ചിത്രങ്ങള്‍,
ഫോട്ടോ
Monday, April 12, 2010
നമ്മുടെയാ പഴയ വഴികള്‍...
കാത്തിരിക്കയാവാം...അല്ലാതെ മറ്റെന്തു ചെയ്വാന്?
നമ്മുടെയാ പഴയ വഴികള്‍...
Labels:
malayalam photo blog,
personal,
photography,
road,
travel,
ചിത്രങ്ങള്‍,
ഫോട്ടോ
Sunday, April 11, 2010
Thursday, April 8, 2010
Monday, April 5, 2010
ചുവന്ന ഒരു തറ, നിഴലുകള്‍ വീണത്
ഒറ്റയ്ക്കായിപ്പോയ അച്ഛന്റെയും അമ്മയുടെയും കണ്ണീര് ഈ തറയില്‍ വീണു പടരുന്നത് ഒരു ഒന്‍പതു വയസ്സുകാരന് ആ ജനാലകള്‍ക്കപ്പുറത്തു നിസ്സഹായനായി നിന്ന് കണ്ടിരുന്നു, അന്നായിരുന്നു അവന് അറിഞ്ഞത് ഈ തറയ്ക്കിത്ര ചുവപ്പാണെന്ന്.
ചുവന്ന ഒരു തറ, നിഴലുകള്‍ വീണത്
Labels:
abstract photo,
malayalam blog,
malayalam photo blog,
personal,
photo,
photography
Sunday, April 4, 2010
മഴയ്ക് മുന്‍പേ വന്നു പോയവന്
ഈസ്ടര് തലേന്ന് പുതുമഴയ്ക്ക് മുന്‍പേ ഒരു മാത്ര വന്നു പോയവന്. ഇപ്പോള്‍ ഇതു കല്ലെടുക്കുകയാണാവോ? അതോ നനുത്ത വെയിലത്ത് ആകാശങ്ങളില്‍ പാറിപ്പറക്കയോ?
മഴയ്ക് മുന്‍പേ വന്നു പോയവന്
Subscribe to:
Comments (Atom)