Friday, April 16, 2010

പുലരി


താഴ്വാരങ്ങളില്‍ മഞ്ഞുരുകി തുടങ്ങുന്നു, ഇനി വെയില്‍ മൂക്കും മുമ്പ് കാട് കടന്നു അപ്പുറത്തെത്തണം, ബസ്സ് വരും മുമ്പ് . വഴിക്ക് വെച്ച് തങ്കപ്പേട്ടന്റെ ചായക്കടയില്‍ നിന്നും പുട്ടും കടലയും ചായയും കഴിക്കണം. പിന്നെ വീണ്ടും ആ തിരക്കിലേയ്ക്ക്. സമയം മെല്ലെ മെല്ല നീങ്ങട്ടെ . എനിക്ക് പോകാന്‍ മനസ്സില്ല പക്ഷെ... വരണം വീണ്ടും വരണം. തിരികെ വരാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്. വരണം നിന്നെയും കൂട്ടി ഒരിക്കല്‍ വരണം. അന്ന് ഇത് പോലൊരു പുലരിയില്‍ കിഴക്കേ ചക്രവാളത്തില്‍ സൂര്യന്റെ ആദ്യ കിരണങ്ങള്‍ തല നീട്ടുമ്പോള്‍ നിന്റെ നെറുകയില്‍ എനിക്കൊരു മുത്തം തരണം, ഈ മലകളെയും താഴ്വാരങ്ങളെയും പ്രപഞ്ചത്തെയും സാക്ഷി നിര്‍ത്തി. അന്ന് വരെ വിരഹത്തിന്റെ തീയില്‍ വെന്തു ശുദ്ധീകരിക്കപ്പെട്ടു അത് നിനക്കായി കാത്തിരിക്കുന്നു.
Share/Bookmark

17 comments:

 1. നല്ല പടം, വരച്ച ചിത്രം പോലെ

  ReplyDelete
 2. This comment has been removed by a blog administrator.

  ReplyDelete
 3. something really tranquil.. the tone.. frame .. awesome.. and the lines.

  ReplyDelete
 4. ആ മഞ്ഞും അതിനെ പ്രകാശിതമാക്കുന്ന ഇളം വെളിച്ചവും ഈ ഫോട്ടൊയെ സുന്ദരമാക്കുന്നു. സാച്ചുറേഷൻ അല്പം കൂട്ടിയിട്ടുണ്ടോ?

  ReplyDelete
 5. Hashim, Krishnakumar, Punyalan Thanks a lot.

  PS, thanks for your visit and comment. As its a very personal one, I removed it. Sorry for that. I send a mail to you. Will meet soon, once this hectic days are over. Hope it will happen soon

  Appuvetta, its been a long time. I thought you forgot me. Thanks a lot. I increased the sharpness a bit.

  ReplyDelete
 6. കഥ പറയും പടം!
  വളരെ ഇഷ്ടമായി. :)
  ഏതാണീ സ്ഥലം?

  ReplyDelete
 7. പാഞ്ചാലി, കുടജാദ്രി ആണ് സ്ഥലം. ഇത് വെളുപ്പിനെ 5 മണിക്ക് എണീറ്റ്‌ പോയി ഉദയം കണ്ടു തിരിച്ചു വന്നപ്പോള്‍ എടുത്തതാണ്. ഒരു 10km കാട് നടന്നു കടന്നാണ് ഞങ്ങള്‍ അവിടെ എത്തിയത്. അങ്ങിനെ പോകുന്ന വഴിയില്‍ ഉള്ള ഒരേ ഒരു കടയാണ് തങ്കപ്പന്‍ എന്ന മലയാളിയുടെത്. കഴിഞ്ഞ 35 വര്‍ഷമായി അദ്ദേഹം അവിടെ ഒരു സേവനം പോലെ ഒരു കട നടത്തുന്നു. കാടിന്റെ നടുവിലെ ഇത്തിരി വെളിംപുറത്തു. മനോരമ ശ്രീയില്‍ ഒരിക്കല്‍ അദ്ധേഹത്തെ പറ്റി ഒരു ഫീച്ചര്‍ കണ്ടത് ഓര്‍മ്മിക്കുന്നു. ദൂരെ കാണുന്ന ആ മലനിരകള്‍ മുഴുക്കെ വനമാണ്.

  ReplyDelete
 8. താങ്ക്സ് റിഷി.
  തീർച്ചയായും പോയിരിക്കണമെന്നു കരുതുന്ന പല സ്ഥലങ്ങളിലൊന്ന്.
  :)

  ReplyDelete
 9. കിടിലൻ മാഷെ ഗംഭീരം

  ReplyDelete
 10. Thanks Panjali & Pullippuli.

  ReplyDelete
 11. David, Thanks for your Visit and comment.

  ReplyDelete
 12. മനോഹരമായിരിക്കുന്നു റിഷി ഭായ്.
  കുടജാദ്രിയെക്കുറിച്ച് ഗൂഗിളിലൊന്ന് സെര്‍ച്ചി.അപ്പോള്‍ കിട്ടിയതാ ഇത്.

  ReplyDelete
 13. it was a wonderful and most memorials trip..

  VinK

  ReplyDelete
 14. ജിപ്പൂസ്, വിനോദ്, നന്ദ നന്ദി. വീണ്ടും വരിക

  ReplyDelete

LinkWithin

Related Posts with Thumbnails