Thursday, April 22, 2010

അവധിക്കാലം

അദ്ഭുതം തോന്നുന്നു പണ്ടൊക്കെ രണ്ടു മാസം നീളുന്ന അവധിക്കാലം ഉണ്ടായിരുന്നു എന്ന്. ആ കാലം മുഴുക്കെ, ഒരു ആവലാതിയും ഇല്ലാതെ കളിച്ചു തിമിര്‍ത്തു നടക്കുകയായിരുന്നു എന്ന്. ഇഷ്ടം പോലെ കിടന്നുറങ്ങിയും, മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചും, തൊടിയിലും പറമ്പിലും തോട്ടിലും ഒക്കെയായി കാണാതെ കിടന്നതൊക്കെയും കണ്ടും അറിഞ്ഞും നടന്ന കാലം. മണ്ണില്‍ ചവുട്ടി, കാറ്റില്‍ പറന്ന്, വെള്ളത്തില്‍ അലിഞ്ഞു നടന്ന കാലം. ഇരുട്ടുമ്പോളും കളിച്ചു കൊതി തീരാതെ അമ്മയുടെ വഴക്കിനെ പേടിച്ചു പതുങ്ങി വന്നിരുന്നതും, പിന്നെ രാവേറെ പുസ്തകങ്ങള്‍ വായിച്ചിരുന്നതും, വായിച്ചവയൊക്കെയും സ്വപ്നം കണ്ടു കിടന്നുറങ്ങിയിരുന്നതും...
വീണ്ടുമാ കാലത്തില്‍ പോയി ജീവിക്കുവാന്‍ മോഹം. അതിയായ മോഹം.
Share/Bookmark

10 comments:

  1. ആ രണ്ടു മാസം വരാനുള്ള കാത്തിരിപ്പോ...

    മാര്‍ച്ചിലെ പരീക്ഷാക്കാലത്തു തന്നെ തുടങ്ങും അവധിയ്ക്ക് എന്തെല്ലാം കളികള്‍ കളിയ്ക്കണം എന്നുള്ള ചിന്തകള്‍...

    ReplyDelete
  2. വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം....

    ReplyDelete
  3. കൊള്ളാം... അവധിക്കാലം അടിച്ചുപൊളിയാണല്ലോ..

    ReplyDelete
  4. ഒരു സ്കൂൾ ഇയറിന്റെ അവസാനം വരുന്നതുകൊണ്ടായിരുന്നു ആ അവധിക്കാലം അത്രയും രസമായിരുന്നത്. ഇപ്പോൾ ഇവിടെ കുട്ടികൾക്ക് രണ്ടുമാസം അവധിയുണ്ടെങ്കിലും സ്കൂൾ വർഷത്തിന്റെ ഇടയിൽ, നിറയെ പ്രോജക്റ്റ് വർക്കുകളുമായി ഒരു അവധിക്കാലം.

    ReplyDelete
  5. ഹായ് അക്കുസുട്ടൂസ്

    ReplyDelete
  6. അടിച്ചു പൊളി ലാമാസ്

    ReplyDelete
  7. അവധിക്കാലം ആസ്വദിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി. വീണ്ടും വരിക.

    ReplyDelete
  8. അവധികാലത്തിന്റെ, മധുരമുള്ള ഓർമ്മകൾ.

    അപ്പുവേട്ടൻ പറഞ്ഞപോലെ, ഇപ്പോ എന്തവധി, എന്ത്‌ അവധികാലം.

    പുതുതലമുറക്ക്‌ എല്ലാം നഷ്ടമാവുന്നുവോ?.

    ആശംസകൾ.

    Sulthan | സുൽത്താൻ

    ReplyDelete
  9. yenthu rasam annu annok. ippol kuttikal yellam tution centerleke oodunnu, annu managayum, kashuvandiyum parakki nadannathorkumbol ippozulla kuttikalude kashtakalam.

    ReplyDelete

LinkWithin

Related Posts with Thumbnails