കുട്ടിക്ക് രാവിലെ വെറുതെ സന്തോഷം തോന്നി. അവന്‍ ചിരിക്കാന്‍ തുടങ്ങി. അവന്റെ സന്തോഷം കൂടി കൂടി വന്നു. അവനു ചിരി നിര്‍ത്താനായില്ല. അവന്‍ പൊട്ടി പൊട്ടി ചിരിച്ചു. അമ്മ അവനോടു കാരണം തിരക്കി. അവനു ചിരിക്കാന്‍ കാരണം ഒന്നുമില്ലായിരുന്നല്ലോ? അമ്മയ്ക്ക് ഭയമായി. അമ്മ അകത്തു പോയി വടിയെടുത്തു കൊണ്ട് വന്നു അവനെ അടിച്ചു. കുട്ടി കരയാന്‍ തുടങ്ങി. അമ്മയ്ക്ക് സമാധാനമായി. അമ്മ സന്തോഷത്തോടെ അകത്തേയ്ക്ക് പോയി സ്വന്തം പണികളില്‍ ഏര്‍പ്പെട്ടു. പ്രിയ വായനക്കാരാ, താങ്കള്‍ക്കും സമാധാനം ആയിരിക്കുമല്ലോ?

വെറുതെ ...
No comments:
Post a Comment