Wednesday, December 2, 2009

ഒരു മഹാബലിപുരം യാത്ര [A journey to Mahabalipuram]

ഇത് ഒരു യാത്രയുടെ ഓര്‍മ്മയാണ്. ഒരു വര്‍ഷം മുന്‍പ് ഒരു നിമിഷത്തെ തോന്നലിന്റെ കൈപിടിച്ച് മഹാബലിപുരത്തെയ്ക്ക് നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മ. വളരെ ചുരുക്കി പറഞ്ഞാല്‍ സംഭവ ബഹുലം. ചെന്നയില്‍ ചെന്നിറങ്ങിയപ്പോള്‍ മുതല്‍ മഴയുണ്ടായിരുന്നു ഒളിഞ്ഞും തെളിഞ്ഞും. ചാറ്റല്‍ മഴയത്ത് ഈ ഫോട്ടോകള്‍ എടുക്കുവാന്‍ കുടയും പിടിച്ചു കൂടെ നിന്ന ഒരുവന്‍ ഇതെഴുതുമ്പോള്‍ ഈ ലോകത്തില്‍ ഇല്ല. കഴിഞ്ഞ ഏപ്രില്‍ മാസം ഒരു കുപ്പി കീട നാശിനിയില്‍, സ്വയം ഒരു കീടം ആണെന്ന തോന്നല്‍ കൊണ്ടാവാം, എല്ലാം മതിയാക്കി ഈ ലോകം ദുഖങ്ങളുടെത് മാത്രമെന്ന തോന്നലില്‍ നിന്നും രക്ഷപെട്ടു എവിടെയ്ക്കോ പോയിരിക്കുന്നു.

എന്താണ് അയാള്‍ ആഗ്രഹിച്ചിരുന്നത്? ദയയോ? സഹതാപമോ? വിജയങ്ങ
ളോ ? മരണം ഇതൊന്നും ഒരിക്കലും കൊണ്ട് വന്നില്ലല്ലോ സുഹൃത്തേ...


ചുറ്റുമുള്ളവരുടെ ഹൃദയങ്ങളില്‍ ആഘാതം ആയിരുന്നു നിന്റെ ഉദ്ദേശ്യമെങ്കില്‍ ഒന്നറിഞ്ഞു കൊള്‍ക, ഈ തിരക്കുന്ന ലോകത്തില്‍ വീണു പോയവനെ ഒരു നിമിഷമെങ്കിലും ഓര്‍ക്കാന്‍ ആര്‍ക്കുമേ സമയം ഇല്ല സുഹൃത്തേ.

പ്രിയപ്പെട്ട കുഞ്ഞ്ജു മറക്കാന്‍ ശ്രമിക്കുന്നവ ഓര്‍മിപ്പിച്ചതിനു ക്ഷമാപണം. ആ ഒരു മരണം ഇല്ലായിരുന്നുവെങ്കില്‍ മനോഹരമായ കുറെ ഓര്‍മ്മകള്‍ അവശേഷിക്കുന്ന നമ്മുടെ പതിവ് യാത്രകളില്‍ ഒന്നാകുമായിരുന്നു അത്. സാരമില്ല ഓരോ യാത്രയും ഒന്നിനൊന്നോടു താരതമ്യം ചെയ്യാന്‍ ആവാത്ത വ്യത്യസ്തതകള്‍ ആണല്ലോ.


Share/Bookmark

1 comment:

  1. tona, nan vishadamaaya abhiprayam ariyikkam, comment okke... pineedu
    ippol itra matram kurikkunnu.......

    "മരണം ഇതൊന്നും ഒരിക്കലും കൊണ്ട് വന്നില്ലാലോ സുഹൃത്തേ..."
    ee varikal manassil thangi nilkkunnu.... asosthanakkunnu...

    ReplyDelete

LinkWithin

Related Posts with Thumbnails