ഒരു കാലത്ത് അയാള്‍ക്ക് കണ്ണുകളാല്‍ കാണുകയും കാതുകളാല്‍ കേള്‍ക്കുകയും നാവിനാല്‍ സംസാരിക്കയും ചെയ്യാമായിരുന്നു. അതുകൊണ്ട് ഇടതു നിന്നും വലതു നിന്നും പിന്നില്‍ നിന്നും മുന്നില്‍ നിന്നും അയാള്‍ കല്ലേറുകള്‍ ഏറ്റു വാങ്ങി. ഏറു കൊണ്ട് ശരീരവും മനസ്സും തളര്‍ന്നപ്പോള്‍ അയാള്‍ കണ്ണുകളും കാതുകളും കുത്തിപ്പൊട്ടിക്കുകയും നാവരിഞ്ഞു കളയുകയും ചെയ്തു. അപ്പോള്‍ അയാള്‍ക്ക് ഏറെ സ്തുതിപാടകര് ഉണ്ടായി. അയാളുടെ ശരീരം കൊഴുത്തു. അപ്പോള്‍ അയാളുടെ മനസ്സാക്ഷിയില്‍ പുഴുക്കള്‍ നുരയ്ക്കുകയായിരുന്നു.

മനസ്സാക്ഷി
nalloru katha valare churungiya vaakukalil.
ReplyDelete