ഞാന്‍ / നീ
സ്വപ്നങ്ങളും സ്വര്‍ണ മന്ദാരങ്ങളും പൂക്കുന്ന പച്ചപ്പ് നിറഞ്ഞ താഴ്വരകളിലെയ്ക്ക് നമുക്ക് നടക്കാന്‍ ഇറങ്ങാം. അവിടെ ആകാശം നമുക്ക് കുട പിടിക്കും. നമ്മുടെ സ്വപ്നങ്ങളില്‍ തേനിന്റെ മധുരവും ഡിസംബറിന്റെ കുളിരുമുണ്ടാകും. നമ്മുടെ ദാഹം അകറ്റാന്‍ തെളിനീരരുവി ഉണ്ടാകും. വിശപ്പകറ്റാന്‍ തുടുത്ത മുന്തിരികള്‍ ഉണ്ടാകും. അതിന്റെ ലഹരിയില്‍ നമുക്ക് സ്വപ്നം കണ്ടു മയങ്ങാം. ഉറക്കമുണര്‍ന്നു നമുക്ക് കൈകോര്‍ത്തു ഏകാന്തതയിലൂടെ നടക്കാം. അപ്പോള്‍ നമുക്ക് സ്വപ്നങ്ങള്‍ കൈമാറാം. എനിക്ക് നീയും നിനക്ക് ഞാനും മാത്രമുള്ള ആ വിജനതയില്‍ നാം രണ്ടു പക്ഷികള്‍. വെള്ള ചിറകുകള് വീശി സ്വപ്നങ്ങളുടെ ആകാശത്തേയ്ക്ക് നമുക്ക് ചിറകടിച്ചുയരാം. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ നിന്റെ ഹൃദയ ചഷകതിലെയ്ക്ക് ഞാനെന്റെ പ്രണയ പീയുഷം പകര്‍ന്നു തരും...
എന്റെ ചിറകുകള് തളരുന്നത് ഞാനറിയുന്നു. താഴ്വരയിലെ ഊഷര ഭൂമിയില്‍ തളര്‍ന്നു തകര്‍ന്നു ഞാന്‍ ഉന്നതങ്ങളിലെയ്ക്ക് നോക്കി. എന്റെ ഹൃദയവും കവര്‍ന്നു എങ്ങാണ് നീ പോയ്മറഞ്ഞത്?
********************************************************************************************
നീ / ഞാന്‍
നിന്റെ സ്വപ്നങ്ങളിലേയ്ക്ക് നീയാണെന്നെ വലിച്ചിഴച്ചത്. എന്റെ മൌനത്തെ പ്രണയമായ് നീ തെറ്റിദ്ധരിച്ചത് എന്റെ കുറ്റമാണോ? പച്ച പുതച്ച താഴ്വരകളിലെയ്ക്ക് ഒറ്റയ്ക്ക് പോകാന്‍ എനിക്ക് ഭയമായിരുന്നു. അപ്പോള്‍ നീയെന്നെ അങ്ങോട്ട് ക്ഷണിച്ചു. അവിടെ വെച്ച് ഞാന്‍ ആനന്ദിച്ചത് നിന്റെ സാമീപ്യതിലല്ല താഴ്വരയുടെ സൌന്ദര്യതിലാണ്. ആകാശത്തിന്റെ ഉന്നതിയിലേയ്ക്കു നീയെന്നെ കൊണ്ട് പോയി. ഒരു സഞ്ചാരിയാവാന്‍ കൊതിച്ച എനിക്ക് നീ വഴികാട്ടി ആയിരുന്നു. നിന്റെ സ്വപ്നങ്ങളില്‍ എന്നും നീ പ്രണയത്തിന്റെ മുഷിപ്പ് കലര്‍ത്തി. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ വെച്ച് നിന്റെ ചിറകുകള് നീയെനിക്ക് മുറിച്ചു നല്കി. അത് ഞാന്‍ വേണ്ടെന്നു പറഞ്ഞെങ്കിലും. താഴ്വരയിലെ ഊഷര ഭൂവില്‍ ചിറകറ്റു കിടക്കുന്നത് നിന്റെ തന്നെ വിഡ്ഢിത്തം കൊണ്ടാണ്. അതിനെന്നെ പഴിക്കുന്നതെന്തിനു? കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് പറക്കാന്‍ എനിക്കിപ്പോള്‍ നിന്റെ ചിറകുകള് കൂടിയുണ്ട്. നന്ദി. ഇനിയൊരിക്കലും നാം തമ്മില്‍ കാണാതിരിക്കട്ടെ. അല്ലെങ്കിലും പച്ച നിറഞ്ഞ താഴ്വരകളിലോ ആകാശ മേഘങ്ങള്‍ക്കിടയിലോ ഇനിയൊരിക്കലും നിനക്ക് വരാനാവില്ലഎന്നെനിക്കറിയാം.

Tony,
ReplyDeleteHow come contradictions in same write up? When I read first part could feel the deep love in it, but second part i feel escapism.
Mind is full of contradictions alle. Anyway good to see u so live in blogging
Its the thoughts of two minds about the same thing. Thats y its totally contradictory. Thats y separated it into two.
ReplyDeleteA very good story about the modern day love
ReplyDelete