അവനവനില്‍ നിന്നും തുടങ്ങി അവനവനില്‍ തന്നെ അവസാനിക്കുന്ന ഒരു പര്യടനം ആകുന്നു ജീവിതന്വേഷണം. എല്ലാ അന്വേഷണങ്ങളും, എല്ലാ അലച്ചിലുകളും, എല്ലാ യാത്രയും തുടങ്ങിയിടത്ത് തന്നെ അവസാനിക്കുന്നു. ഒരു സമ്പൂര്‍ണ വൃത്തം. എല്ലാ സാഹിത്യകാരന്മാരും, എല്ലാ കലാകാരന്മാരും അവസാനം സ്വന്തം പാരംപര്യത്തിന്റെ വേരുകള്‍ വല്ലാത്തൊരു രീതിയില്‍ അന്വേഷിച്ചു തുടങ്ങുന്നു. സവര്‍ണത്വതിലെക്കുള്ള അധമമായ തിരിച്ചു പോക്ക് എന്നൊക്കെ നമുക്ക് പറയാം., പ്രസമ്ഗിയ്കാം, പരിഹസിക്കയും പുചിക്കയും ചെയ്യാം. എന്നാല്‍ അങ്ങനെ തിരിച്ചു പോകാതെ ഒരു മനുഷ്യനും, പ്രത്യേകിച്ച് അവനൊരു കലാകാരന്‍ എങ്കില്‍, വൃത്തം പൂര്‍ത്തിയാക്കാന്‍ ആവില്ല. അതൊരു അനിവാര്യതയെക്കള്‍ ഉപരി എന്തോ ഒന്നാണ്.
ജീവിതം മുഴുവനും താങ്ങി നിന്ന, നിര്‍ത്തിയ, തൂണിന്റെ ബലത്തില്‍ സംശയം തോന്നാതെ ഒരു ചിന്തിയ്ക്കുന്ന മനുഷ്യ ജീവിയും ഇവിടെ നിന്നും കടന്നു പോകുന്നില്ല. അത് ദൈവമോ, തത്വ സംഹിതകലോ, നാസ്ഥികത്വമോ എന്തുമാകാം. എന്തും. സംപൂര്‍ണത എന്നൊരു അവസ്ഥ അസാധ്യമാണ്. പക്ഷെ സംപൂര്‍ണത എന്ന മരീചികയാണ് ലോകത്തെ ഇത്ര മാത്രം പുരോഗതിയിലേയ്ക്ക് [അത് മറിച്ചുമാകാം, എല്ലാം ആപേക്ഷികം ആണല്ലോ ] നയിച്ചത്. പൊളിക്കലും പണിയലും ആണ് മനുഷ്യ കുലത്തിന്റെ സംസ്കാരവും ചരിത്രവും അതിജീവനവും എല്ലാമെല്ലാം. മാറ്റത്തിന് വിധേയമല്ലാത്ത അഥവാ വിധേയമാകാന്‍ തയ്യാറല്ലാത്ത ഒന്നും പുരോഗമിക്കുന്നില്ല.

അന്വേഷണം അവനവനെക്കുറിച്ച്
No comments:
Post a Comment