
ആയിരം കൈ നീട്ടി നിന്റെ ഓരോ അണുവിലും പടര്‍ന്നു കയറാന്‍ മോഹിക്കുന്ന, കാറ്റായി വന്നു തഴുകുന്ന, മഴ പെയ്തു തോരുമ്പോളും പെയ്തു കൊതി തീരാതെ നിന്നെ നനയ്ക്കുന്ന, പൊള്ളുന്ന വേനലില്‍ തണലായി നിന്നെ ചൂടുന്ന, നിലാവുള്ള ഇരവില്‍ നിഴല്‍ ചിത്രം വരയ്ക്കുന്ന, നിന്റെ സ്വപ്നങ്ങളിലും ഏകാന്തതയിലും എന്നും കൂട്ടുണ്ടായിരുന്ന യക്ഷി.
നീ തിരികെ വരുന്നതും കാത്തിരിക്കുന്നവള്‍, എന്നെങ്കിലും വീണ്ടും കാണാം എന്നൊരു പ്രതീക്ഷയില്‍ ജീവിതം തള്ളി നീക്കിയവള്‍. നീയോ യക്ഷിയെ പ്രണയിച്ച ഒരു പാവം യുവാവും. മരുഭൂവില്‍ കിടന്നു വേകുംപോളും യക്ഷിയെ കിനാവ് കണ്ടു നിത്യ വസന്തത്തില്‍ ജീവിച്ചവന്‍.
സമര്‍പ്പണം: യക്ഷിയെ പ്രണയിച്ച എന്റെ കൂട്ടുകാരന്‍ ഷോജിക്ക്.

ആയിരം കൈകളാല്‍
No comments:
Post a Comment