ആകാശം ഗര്‍ജിച്ചു: "നടക്കുന്നവനായി വഴികളും, പ്രതീക്ഷിക്കുന്നവനായി ജീവിതവും കാത്തിരിക്കുന്നു. തല താഴ്ത്തരുത്, ദുര്‍ബലനാകരുത്, താഴ്ത്തിയ തലയില്‍ ചവിട്ടടികള്‍ കടന്നു പോകുന്നു. ലക്ഷ്യമല്ല, യാത്ര തന്നെയാണ് എന്നും അവശേഷിക്കുന്നത്. കാത്തിരിക്കുക കാലം വരും. അവര്‍ വരുന്നു...കുളംബടികളില് ഭൂമി പ്രകംബിതമാകുന്നത് കേള്‍ക്കുന്നില്ലേ? മഴ വരുന്നു... മണ്ണില്‍ ഇനിയും മുള പൊട്ടാതെ വന്വൃക്ഷങ്ങള് ഉറങ്ങിക്കിടപ്പുണ്ട്. കാലത്തിന്റെ കയ്യില്‍ തീരാതെ അത്ഭുതങ്ങള്‍ എന്നും ബാക്കിയുണ്ട്."
സമര്‍പ്പണം: ജീവിതത്തോടു പൊരുതി നേടുന്ന ഓരോ ജീവിക്കും. തളര്‍ന്നു പോകാതെ കാത്തിരിക്കുന്ന ഓരോ ജീവനും. എന്റെ പ്രിയ സുഹൃത്ത് കുഞ്ചുവിനും.
Photo of the museum inside the Madikkery fort. It was a church long time back.

പടം നല്ല ഭംഗിയുണ്ട്.....
ReplyDelete'സഹാനുടകംബ' അല്ല 'അനുകന്പ'യാണ്
നന്ദി സിജി. തെറ്റ് ചൂണ്ടിക്കാട്ടിയതിനു പ്രത്യേകം.
ReplyDeleteനല്ല ചിത്രം. ഈ ഫ്രെയിം ഇത്ര ടൈറ്റായി ചെയ്തത് എന്തിനാണ്?
ReplyDeleteനന്ദി അപ്പുവേട്ടാ. ആ മ്യുസിയത്തിനു ചുറ്റിലും മതിലുകളും മറ്റു കെട്ടിടങ്ങളും, പോലീസ് ബാരിക്കേടുകളും ഉണ്ട്.അതൊഴിവാക്കാനാണ് ഫ്രെയിം ടൈറ്റ് ആക്കി ചെയ്തത്.
ReplyDeletenice one rishi!
ReplyDelete