
ഞാന്‍ ഇല്ലാതെയാകും വരെ, ഇരുള്‍ മാത്രം എനിക്ക് കൂട്ടാകും വരെ എന്റെ കണ്ണീരില്‍ നീ പ്രകാശിച്ചു കൊള്‍ക. എന്റെ ആത്മാവിനെ ഞാന്‍ നിനക്കായി ഉരുക്കുന്നു. ഒരല്പ കാലം കൂടി, ഞാന്‍ വെറുതെ മോഹിക്കുന്നു, നീ എന്റേത് മാത്രമെന്ന്. ആര്‍ക്കും നിന്റെ വെളിച്ചത്തെ പകര്‍ന്നെടുക്കാം. പക്ഷെ ഉരുകിയുറഞ്ഞ നിമിഷങ്ങളെ, ഒന്നായി കത്തിയെരിഞ്ഞ കാലങ്ങളെ ആര്‍ക്കു ഞാന്‍ നല്‍കും? എന്തിനു പകരം വയ്ക്കും?
സമര്‍പ്പണം: ഒരല്പ കാലം കൂടി ജീവിക്കാന്‍ കാരണമാകുന്ന എല്ലാറ്റിനും, നിനക്കും.

എരിഞ്ഞു തീരും വരെ
No comments:
Post a Comment