വീണ്ടുമൊരു സന്ധ്യ കൂടി സാങ്കി ടാങ്കിനു ചുറ്റിലും. തൊഴിലില്ലാതെ തെണ്ടിത്തിരിഞ്ഞ കാലത്തെ ഒരല്പം തണലായിരുന്നു നീ. ഒരുപാട് ഒരുങ്ങിയിരിക്കുന്നു. എങ്കിലും അലങ്കാരങ്ങളില്ലാത്ത നിന്റെ വന്യതയായിരുന്നു എനിക്കിഷ്ടം. ഇണപ്രാക്കള്‍ കൊക്കുരുമ്മുന്നുണ്ട് , വെടിവട്ടങ്ങളുണ്ട്, പൊങ്ങച്ച്ചങ്ങളുണ്ട് ചുറ്റിലും മതിലുണ്ട്, കാവലുമുണ്ട്. മുറ്റമില്ലാത്ത കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്നുമുണ്ട് . ഇത് നഗരത്തിന്റെ ഒരു ആശ്വാസ തീരം. വിസില്‍ മുഴങ്ങുന്നു. ഇനി ഇരിക്കരുത്. പൊയ്ക്കോളൂ. ഞാനൊന്നു ഒറ്റയ്ക്കിരിക്കട്ടെ. വീണ്ടും കാണാം. ഞാനിവിടെത്തന്നെ ഉണ്ടാകും. എവിടെപ്പോകാന്‍?
രമേഷ്, നന്ദി, ഈയൊരു നടത്തത്തിനു കൂട്ട് വന്നതിന്.
രമേഷ്, നന്ദി, ഈയൊരു നടത്തത്തിനു കൂട്ട് വന്നതിന്.

Nice lines and Nice Photo :)
ReplyDelete