പണ്ട്, വര്‍ഷങ്ങള്‍ ഒരുപാട് മുന്‍പ്, സന്ധ്യയില്‍ മട്ടുപ്പാവില്‍ നിന്നും പടിഞ്ഞാറോട്ട് നോക്കിയാല്‍ ഒരു മരമുണ്ടായിരുന്നു. ശിശിരത്തില്‍ ഇലകള്‍ പൊഴിച്ച് നഗ്നനായി എന്തിനോ തപസ്സു ചെയ്തൊരാ മരം. മരത്തുംപിന്മേല്‍ കാക്കകള്‍ സന്ധ്യ മയങ്ങുന്നതും കാത്തു ആകാശത്തിന്റെയും മരത്തിന്റെയും അതിരുകള്‍ക്ക് കാവലിരുന്നിരുന്നു.
ഇപ്പോള്‍ സന്ധ്യകളില്‍ മട്ടുപ്പാവില്‍ കയറി പടിഞ്ഞാറേയ്ക്ക് നോക്കിയാല്‍ ആകാശം മറച്ചൊരു ഭിത്തി കാണാം. അടച്ചിട്ട ജനാലകള്‍ കാണാം. ഒരു കീറാകാശം കാണാന്‍ ഞാന്‍ യാത്ര പോകുന്നു. ഇപ്പോഴും സന്ധ്യകളില്‍ കാക്കകള്‍ കാവലിരിക്കുന്നുണ്ടാവാം... ആര്‍ക്കറിയാം?

No comments:
Post a Comment