Wednesday, February 10, 2010

ചുവപ്പന്‍ ചക്രവാളം


ചുവന്ന ചക്രവാളങ്ങള്‍ ഞങ്ങള്‍ സ്വപ്നം കണ്ടു. ഞങ്ങളുടെ സൂര്യനെ അഴികള്‍ക്കുള്ളിലാക്കി വെളിച്ചമില്ലാത്ത വിളക്കുകള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നതെന്തേ?
മതിലുകളും അതിരുകളും അകലങ്ങളും കൊണ്ട് ഞങ്ങളെ വേര്‍തിരിക്കാം. പക്ഷെ, ഞങ്ങളിപ്പോളും കാണുന്നുണ്ട്, ഞങ്ങളിപ്പോളും അറിയുന്നുണ്ട്, പറയുന്നുണ്ട്, കേള്‍ക്കുന്നുമുണ്ട്. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് അവസാനമില്ല. ഒരു സന്ധ്യയും അവസാനമല്ല. ഇരുളകലും, വെളിച്ചം വരും. എത്ര കാലം നിങ്ങള്‍ക്കീ സൂര്യനെ തടഞ്ഞു നിര്‍ത്താനാവും?


Share/Bookmark

2 comments:

  1. വരികൾക്കു വേണ്ടി ചിത്രീകരിച്ച ചിത്രമാണ് അല്ലേ. ആ ഒരു നോട്ടത്തിൽ നല്ല ചിത്രം. അതേസമയം നല്ല ഒരു അസ്തമയമായിരുന്നു. പക്ഷേ ഇടതുവശത്തെ വേലിക്കെട്ട് അതിന്റെ എല്ലാ ഭംഗിയും കളഞ്ഞു എന്നും തോന്നി.

    ReplyDelete
  2. അഭിപ്രായത്തിന് നന്ദി അപ്പുവേട്ടാ. ഞാനവിടെ എത്തിയപ്പോളെയ്ക്കും അദ്ദേഹം അങ്ങ് പോയിക്കളഞ്ഞിരുന്നു. ഫോട്ടോ പ്രിവ്യു കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഈ വരികള്‍ തോന്നി. അതുകൊണ്ട് ഉള്‍പ്പെടുത്തിയതാണ്. ബാലന്‍സിംഗ് പോലും ശരിയല്ലാത്ത ഒന്നാണ് എന്നറിയാം, എങ്കിലും അസ്തമയങ്ങള്‍ ഒന്നും ഉപേക്ഷിക്കാന്‍ തോന്നുന്നില്ല.

    ReplyDelete

LinkWithin

Related Posts with Thumbnails