സ്നേഹം നിറഞ്ഞ ചില രഹസ്യ കത്തുകള്‍ ഇങ്ങനെ തുടങ്ങുന്നു...ആദ്യമായി എന്നോട് പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് വരുന്നതിനു നന്ദി. പലവട്ടം പറഞ്ഞു കഴിഞ്ഞതാണീ കാര്യങ്ങള്‍. എന്നിട്ടും പുതിയ രീതികളില്‍ നീയിതു പറഞ്ഞു കൊണ്ടേയിരിക്കുന്നു. നല്ലത്. ഒരു വേദനാ ജനകമായ ജീവിതമാണ് നീ എന്റെകൂടെ നയിക്കുന്നത് എന്ന് നീ പറയുന്നു. എപ്പോഴെങ്കിലും ഞാന്‍ എങ്ങിനെയാണ് നിന്റെ കൂടെ ജീവിക്കുന്നത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? നേര് പറയട്ടെ, ഞാന്‍ നിന്റെ കൂടെയുള്ള ജീവിതത്തില്‍ ഒട്ടും സന്തുഷ്ടനല്ല. ഒരുപാട് കാരണങ്ങള്‍ ഉണ്ടതിന്.
നമുക്ക് അതിലേയ്ക്ക് വരാം.
1 ) അടിസ്ഥാന പരമായി നീ ഹോസ്ടലില്‍ ആയിരുന്നതിനാല്‍പാചകം ചെയ്യേണ്ട യാതൊരു ആവശ്യവും നിനക്കുണ്ടായിട്ടില്ല. കൈ കഴുകിയിരുന്നാല്‍ മുന്പില് ഭക്ഷണം. അതായിരുന്നു നിന്റെ ശീലം. കുറെ ദിവസത്തേയ്ക്ക് ഞാന്‍ ചിലതൊക്കെ ചെയ്തു. അപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു, നമ്മള് 'ലക്ഷ്മീ നാരായണ' എന്നാ ഈ വീട്ടിലേയ്ക്ക് മാറിക്കഴിയുമ്പോള്‍ രുചികരമായ നല്ല ഭക്ഷണം നമുക്ക് കഴിക്കാനായെക്കുമെന്നു. ഞാന്‍ പ്രതീക്ഷിച്ചിരുന്നു നീ എനിക്ക് വേണ്ടി പാചകം ചെയ്യുമെന്ന്. നീ എന്നോട് പലവട്ടം പറഞ്ഞിരുന്നു, പുതിയ വീട്ടിലേയ്ക്ക് മാറിയാല്‍ നീ പാചകം ഏറ്റെടുത്തോളാമെന്നു . സമ്മതിച്ചു. ഇനി പറയൂ, പുതിയ വീട്ടില്‍ നീ എനിക്ക് വേണ്ടി എത്ര ദിവസം പാചകം ചെയ്തു?
ഒരു ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയില്‍ നിന്നും നല്ല ഭക്ഷണം പ്രതീക്ഷിക്കുന്നത് ഒരു കുറ്റമാണോ? നിനക്കറിയാമല്ലോ ഞാനൊരു ഭക്ഷണ പ്രിയനാണെന്ന്. അപ്പോള്‍ എന്റെ ഭാര്യയ്ക്ക് പാചകം അറിയില്ലെങ്കില്‍ ഞാന്‍ എങ്ങനെ അത് സന്തോഷകരമായി സ്വീകരിക്കും? പോട്ടെ, ഇപ്പോള്‍ സമയത്തിനു കുറച്ചു കാലത്തേയ്ക്ക് ഞാന്‍ നിന്നെ പാചകത്തില്‍ സഹായിക്കാം. പക്ഷെ എത്രകാലം? പറയൂ. ഞാനീ പാചകം ഏറ്റെടുത്താല്‍ ജീവിത കാലം മുഴുവന്‍ ഞാന്‍ അടുക്കളയില്‍ കിടക്കേണ്ടി വരും. നീയാ ഭാഗത്തേയ്ക്ക് വരില്ല എന്നെനിക്കറിയാം.
നിന്റെ മനസ്സിലെ ഏതെങ്കിലും ഒരു കോണില്‍, എന്നാല്‍ പാചകം പഠിച്ചു കളയാം എന്നൊരു ചിന്തയുണ്ടോ? എനിക്ക് പ്രതീക്ഷയില്ല.
2 ) നിനക്കറിയാമോ മുരളി എന്നോട് പല തവണ ഒരു കട്ടില് വാങ്ങാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കൊരു അയ്യായിരമോ പതിനായിരമോ അതിനു വേണ്ടി ചെലവു ചെയ്യാന്‍ കഴിയില്ല എന്നാണോ വിചാരിച്ചത്? അതല്ല കാരണം. ആദ്യ രാത്രിയില്‍ തരാമെന്നു വാഗ്ദാനം ചെയ്യപ്പെട്ട ആ കട്ടില് വരുമല്ലോ എന്ന പ്രതീക്ഷയായിരുന്നു. എന്നിട്ടാ കട്ടില് എവിടെ? ഇന്നും ഞാന്‍ പട്ടിയെ പോലെ നിലത്തു കിടക്കുന്നു. ഇനി പറയൂ ഇങ്ങനത്തെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ക്കായി ഞാന്‍ എത്ര കാലം കാത്തിരിക്കണം?
3) നിനക്കറിയാം എത്രമാത്രം കഷ്ട്ടപ്പെട്ടു എന്തുമാത്രം സ്നേഹത്തോടെയാണ് നിനക്കൊരു മോതിരം ഞാന്‍ വാങ്ങിയതെന്ന്. കളയാന വീട്ടില്‍ ഞാനും എന്റെ വീട്ടുകാരും ഓടിനടന്നു കഷ്ട്ടപ്പെടുമ്പോള്‍ നീയും നിന്റെ വീട്ടുകാരും പുറത്തു കസേരയും എടുത്തിട്ടു വേദി പറഞ്ഞു രസിക്കയായിരുന്നു. പോട്ടെ, ഞാന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമല്ലേ നിങ്ങള്‍ എനിക്ക് പതിനഞ്ചു ലക്ഷം രൂപ തന്നത്. അല്ലെങ്കില്‍ പത്തോ അഞ്ചോ നക്കാപിച്ച കൊണ്ട് നിങ്ങള്‍ അത് ഒതുക്കിയേനെ. നിന്റെ അച്ഛനോ അമ്മയോ ഇന്നുവരെ എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് തിരക്കിയിട്ടുണ്ടോ?
4 ) ഒക്കെ പോട്ടെ, അതെല്ലാം വിട്ടേക്കു. നീയെന്റെ ഭാര്യയല്ലേ? എനിക്ക് സെക്സ് ഒരുപാടിഷ്ടമാനെന്നു നിനക്കറിയാം എന്ന് വിചാരിക്കുന്നു. ആദ്യരാത്രി മുതല്‍ ഇന്ന് വരെ ഒരിക്കലെങ്കിലും നമുക്ക് മതിയാവോളം അതൊന്നു ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? നീയെന്നോടിത് തിരിച്ചു ചോദിച്ചാല്‍... എനിക്ക് കഴിഞ്ഞിട്ടില്ല. ഇനി പറയൂ ഞാന്‍ എന്തൊക്കെ സഹിക്കണം?
5 ) നീയെപ്പോലും പറയുന്നുനിനക്കെന്നെ ഒരുപാടിഷ്ടമാണെന്നു. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്ന്. നീ സ്നേഹിക്കുന്ന ഒരാള്‍ക്ക് ഇഷ്ടമുള്ളത് നിനക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ആ സ്നേഹം കൊണ്ട് എന്ത് കാര്യം?
ഇനി ഞാന്‍ തുറന്നു പറയാം.
1) നീയെന്റെ കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിക്കണം.
2) എല്ലാ ദിവസവും എല്ലാ നേരത്തെയും ഭക്ഷണം നീയെനിക്ക് വെച്ച് വിളംബി തരണം.
3) എന്റെ വസ്ത്രങ്ങള്‍ നീ അലക്കി തേച്ചു തരണം.
4) എന്നോടോ എന്റെ മാതാപിതാക്കളോടോ നീ വഴക്കുണ്ടാക്കരുത്.(നീയവരോട് കുറച്ചു കൂടി സൌമ്യമായി സംസാരിക്കണം. )
നിനക്ക് ഞാന്‍ നിന്റെ മാതാപിതാക്കളെ ശ്രദ്ധിക്കണം അല്ലെ? തീര്‍ച്ചയായും ഞാന്‍ ചെയ്യാം. പക്ഷെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നീ ചെയ്താല്‍ മാത്രം.അല്ലെങ്കില്‍ നിന്റെ അരികില്‍ കിടന്നുറങ്ങുന്ന ഒരാള്‍ എന്നതില്‍ കവിഞ്ഞു ഒന്നും പ്രതീക്ഷിക്കരുത്. (ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ തന്നെ. ) എനിക്ക് നിന്നോട് സംസാരികാനെ തോന്നുന്നില്ല. ഇന്ന് രാവിലെ അമ്മ എന്നോട് ചോധിച്ചതെയുല്ല് നിങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്ന്. ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. തീരുമാനം നിനക്ക് ഞാന്‍ വിഇടു തന്നിരിക്കുന്നു. എന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാം എങ്കില്‍ എല്ലാം നല്ലതിന്. അല്ലെങ്കില്‍ എനിക്ക് നിന്റെ മുഖം പോലും കാണേണ്ട. (കാരണം എന്റെ ഭാര്യ എന്നെ അനുസരിക്കുന്നില്ല.)
ഇനിയും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. മുകളില്‍ പറഞ്ഞവ അനുസരിക്കാം എങ്കില്‍ നമുക്ക് മുന്‍പോട്ടു പോകാം. അല്ലെങ്കില്‍ നീ പറഞ്ഞത് പോലെ എല്ലാം അവസാനിപ്പിക്കാം.
സ്നേഹപൂര്‍വമുള്ള ചില രഹസ്യ മറുപടികള്‍ ഇങ്ങനെ തുടരുന്നു.ഞാന്‍ നിങ്ങളോട് ഒരു മറുപടി ആവശ്യപ്പെട്ടോ? ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം. നിങ്ങള്‍ ഒരായിരം തവണയായി പറയുന്നു ഞാന്‍ പാചകം ചെയ്യുന്നില്ല എന്ന്. അതെ. ഞാന്‍ ഇങ്ങനെയാണ്. അത്രതന്നെ. ശനിയാഴ്ചത്തെ ഉദാഹരണം എടുക്കൂ. ഞാന്‍ അടുക്കളയിലേയ്ക്ക് വന്നതാണ്. അപ്പോള്‍ നിങ്ങളാണ് ഇങ്ങോട്ട് കേറിപ്പോയെക്കരുത് എന്ന് പറഞ്ഞത്. എന്നിട്ട് നിങ്ങള്‍ തന്നെ പറയുന്നു ഞാന്‍ അടുക്കളയില്‍ കയറുന്നില്ല എന്ന്. എന്തെങ്കിലും ചെയ്യാം എന്ന് കരുതി വരുംപോള്‍ നിങ്ങളെന്നെ തല്ലാന്‍ വരുന്നു. നിങ്ങള്‍ എന്താണ് നിങ്ങളെക്കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത്?
അടുത്തത് കട്ടില്. അവര്‍ നിങ്ങളുടെ അച്ഛനോട് ചോദിച്ചതാണ്, കട്ടില് അശാരിയെക്കൊണ്ട് പണിയിക്കണോ അതോ വാങ്ങിയാല്‍ മതിയോ എന്ന്. അപ്പോള്‍ നിങ്ങളുടെ അച്ഛനാണ് പറഞ്ഞത് ഇതൊക്കെ എന്തിനാണ് കെട്ടിപ്പെറുക്കി കൊണ്ട് പോകുന്നത്, അത് അവര്‍ അവിടെ നിന്നും വാങ്ങിചോളുമെന്നു. ഇത് വരെ എന്നോടീ കാര്യം സംസാരിച്ചിട്ടില്ല. എന്നിട്ട് നിങ്ങള്‍ നാട് നീളെ എന്റെ വീട്ടുകാര്‍ കട്ടില് തന്നില്ല എന്ന് പറഞ്ഞു നടക്കുന്നു. നിങ്ങള്‍ക്ക് കട്ടിലല്ലേ വേണ്ടത്. ഞാനത് വാങ്ങിച്ചിട്ടോളാം. എന്റെ വീട്ടുകാര്‍ കാരണം നിങ്ങള്‍ പട്ടിയെ പോലെ ആകേണ്ട.
ഇനി പണത്തിന്റെ കാര്യം. നിങ്ങള്‍ പറഞ്ഞു വരുന്നത് ഞാനും എന്റെ ഒന്ന് തന്നില്ല എന്നോ തന്നത് പോര എന്നോ അല്ലെ? നിങ്ങള്‍ക്കറിയാമോ പുതിയ വീടിന്റെ അഡ്വാന്‍സും വാടകയും അടക്കം പതിനഞ്ചു ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ ഞാനും എന്റെ വീട്ടുകാരും നിങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ട്. പണിയില്ലാതെ എന്റെ പുറകെ നടന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് തന്നതും ചെയ്തതുമൊന്നും ഇതില്‍ പെടുന്നില്ല. നമുക്ക് ഒന്നിച്ചു ജീവിക്കണം എന്ന ആഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാനിതോക്കെയും സഹിച്ചത്. നിങ്ങള്‍ പണിയില്ലാതെ ഇവിടെ ആദ്യമായി വന്നപ്പോള്‍ താമസിച്ച ഹോട്ടലിന്റെ വാടകയും ചെലവും, എന്തിനു വണ്ടിക്കൂലി പോലും എന്റെ വക ആയിരുന്നു. നിങ്ങള്‍ക്ക് ജോലി കിട്ടിയതിന്റെ പേരില്‍ നിങ്ങള്‍ പുന്നാര സുഹൃത്ത് മുരളിക്കും പിന്നെ മറ്റുള്ളവര്‍ക്കും പാര്‍ട്ടി എന്ന പേരില്‍ കുടിച്ചു കൂത്താടാന്‍ ആയിരങ്ങള്‍ തന്നതും ഞാനായിരുന്നു. നിങ്ങള്‍ക്ക് ഒന്നും ഓര്‍മ്മ കാണില്ല. പോയത് എന്റെ പണമായിരുന്നല്ലോ. എനിക്കൊന്നും ചെയ്യാനാവില്ല.
എനിക്കും നിങ്ങള്‍ക്കുമാരിയാം, എന്റെ അച്ചനാല്‍ കഴിയുന്നതിനും അപ്പുറം അദ്ദേഹം ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് അതൊന്നും അറിയേണ്ടല്ലോ. നിങ്ങള്‍ ചോദിച്ച മുഴുവന്‍ തുകയും ഞങ്ങള്‍ തന്നിട്ടുണ്ട്. അതിനു ഞങ്ങള്‍ സഹിച്ച കഷ്ട്ടപാടുകള്‍ നിങ്ങള്‍ക്ക് അറിയേണ്ട. ഈ പരാതി പറച്ചില് മാത്രം നിര്‍ത്തരുത്.
ഇനി നാലാമത്തെ പോയിന്റ്. നിങ്ങളുമായി അക്കാര്യത്തില്‍ എനിക്ക് താല്പര്യമില്ല. നിങ്ങളുടെ പെരുമാറ്റം അങ്ങിനെയാണ്.
ഇനി അവസാനത്തെ പോയിന്റ്. നിങ്ങള്‍ പറയുന്നു, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്നു, പക്ഷെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഒന്നുമേ ചെയ്യുന്നില്ല എന്ന്. ഒരു കൈ മാത്രം വീശിയാല്‍ ശബ്ധമുണ്ടാവില്ല. രണ്ടു കൈകളും കൂട്ടി മുട്ടണം. മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങള്‍ക്ക് എപ്പോളും മറ്റുള്ളവര്‍ പറയുന്നതും നിങ്ങളുടെ പുന്നാര സുഹൃത്തുക്കളും ഒക്കെയാണ് കാര്യം. ഞാനും എന്റെ വികാരങ്ങളും ഒന്നും നിങ്ങള്‍ക്ക് കാര്യമല്ല. അതാണ് ഞാന്‍ ഒക്കെയും മതിയാക്കുന്നത്.
നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.
1) അവസാനത്തെ പോയിന്റ് തന്നെ.
2) ഇതിനു ഞാന്‍ മറുപടി പരില്ല. കഴിഞ്ഞ ശനിയാഴ്ച നിങ്ങള്‍ എന്നെ വല്ലാതെ നോവിച്ചു.
3) തുണിയെക്കുറിച്ച്, നിങ്ങളോട് പല തവണ ഞാന്‍ പറഞ്ഞതാണ് ലോണ്ട്രിയില് കൊടുത്ത് പണം കളയെണ്ടെന്നു. പുതിയ വീട്ടില്‍ വന്ന ശേഷം എന്നാല്‍ കഴിയുന്നത്ര തുണികള്‍ ഞാന്‍ തേച്ചു വയ്ക്കാറുണ്ട്. നിങ്ങള്‍ക്കറിയാം ഞാന്‍ ഒരു ദിവസം വയ്യാണ്ട് ലീവ് എടുത്തിരുന്നു. എന്നിട്ടും ഉച്ച കഴിഞ്ഞു ഉറക്കം വരാത്തതിനാല്‍ സമയം കളയാതെ നിങ്ങളുടെ തുണികള്‍ ഞാന്‍ തേച്ചു വച്ച്. എന്നിട്ട് കഴിഞ്ഞൊരു ദിവസം തീരെ സമയം ഇല്ലാഞ്ഞു എന്റൊരു ഡ്രസ്സ് തേച്ചു തരാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒന്നുമേ കേള്‍ക്കാത്തത് പോലെ ഇരുന്നു. ഞാന്‍ ആരോട് പറയണം? അതുകൊണ്ടാണ് ഞാനും അങ്ങിനെ തന്നെ പെരുമാറാന്‍ തീരുമാനിച്ചത്. മുകളില്‍ പറഞ്ഞ കൈകൊട്ടലിന്റെ ഉദാഹരണം ഇവിടെയും ബാധകം.
4) വഴക്ക്? ഞാന്‍ നിങ്ങളോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്, ആ തിരു മോന്ത എപ്പോളും അങ്ങിനെ വീര്‍പ്പിച്ചു വചോണ്ടിരിക്കരുതെന്നു. അത് കണ്ടാല്‍ ആര്‍ക്കാണ് നിങ്ങളോട് സംസാരിക്കാന്‍ തോന്നുക? നിങ്ങളുടെ അച്ഛനും അമ്മയുമായുള്ള വഴക്ക്...അതിനുള്ള കാരണവും അവകാശവും എനിക്കുണ്ട് എന്ന് മാത്രം അറിഞ്ഞാല്‍ മതി.
5) ഉറക്കത്തെക്കുറിച്, എന്റെ അരികില്‍ കിടന്നുറങ്ങുന്ന ഒരാള്‍ എന്നതില്‍ കവിഞ്ഞു കൂടുതല്‍ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ദയവു ചെയ്തു മറുപടി അയക്കരുത്. എനിക്കൊന്നും ചര്‍ച്ച ചെയ്യാനില്ല. എനിക്ക് ഓഫീസില്‍ പിടിപ്പതു പണിയുണ്ട്.
ഗുണപാഠം: 1) ഓഫീസില്‍ പോയാല്‍ മര്യാദയ്ക്കിരുന്നു ജോലി ചെയ്യുക.
2) സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഓഫിസിലെ മെയില്‍ ഐഡി ഉപയോഗിക്കാതിരിക്കുക.
3) ഓഫീസില്‍ നിന്നും സ്ഥലം/ജോലി വിട്ടു പോകുംബോള്‍, ഓഫീസ് ഐഡിയിലെ inbox, sent items എന്നിവ ഡിലീറ്റ് ചെയ്തിട്ട് പോകുക.അല്ലെങ്കില്‍ വല്ലവനും കേറി എല്ലാം വായിച്ചു കഥ എഴുതിക്കളയും.

രഹസ്യ കത്തുകളിലെയ്ക്ക് ഒരു ഒളിഞ്ഞു നോട്ടം